Trigrahi Yoga: കുംഭത്തിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, സമ്പത്ത് വർധിക്കും!

Fri, 08 Mar 2024-7:30 am,

Surya Shani Shukra Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവില്‍ കുംഭ രാശിയിലുണ്ട്. ഇതിനിടയിലാണ് ഇന്ന് സമ്പത്തും മഹത്വവും നല്‍കുന്ന ശുക്രൻ കുംഭത്തില്‍ പ്രവേശിച്ചത്

കുംഭ രാശിയില്‍ ശുക്ര-സൂര്യ-ശനി സംയോഗം നടക്കുകയും അതിലൂടെ ത്രിഗ്രഹ യോഗം സൃഷ്ടിച്ചിരിക്കുകയാണ്

ഈ യോഗം 30 വര്‍ഷത്തിന് ശേഷമാണ് കുംഭ രാശിയില്‍രൂപം കൊള്ളുന്നത് എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്. ഇതിന്റെ ഫലമായി ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 

സമ്പത്തില്‍ വര്‍ദ്ധനവും ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടാകും. ശനി-ശുക്ര-സൂര്യ സംയോഗത്തിലൂടെ രൂപപ്പെടുന്ന  ത്രിഗ്രഹഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

മകരം (Capricorn): ത്രിഗ്രഹ യോഗം ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. സൂര്യ-ശുക്ര-ശനിയുടെ സംയോഗം പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാക്കും. 

 

ഇടവം (Taurus):  ഈ യോഗം ഇടവം രാശിക്കാരുടെ വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യും. ഈ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. ഇതിലൂടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. 

 

മിഥുനം (Gemini):സൂര്യ-ശുക്ര-ശനി സംയോഗം ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.  നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം നടന്നിരിക്കുന്നത്.  ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അറിവും ബുദ്ധിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില യാത്രകള്‍ ചെയ്യാന്‍ കഴിയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link