Gajakesari Yoga: വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ

Tue, 30 Jul 2024-1:13 pm,

ജ്യോതിഷമനുസരിച്ച് വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംയോഗം നിരവധി ശുഭ അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. അത് മനുഷ്യജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കാറുമുണ്ട്.

വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഇന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇന്ന് ചന്ദ്രൻ വ്യാഴത്തിൻ്റെ സാന്നിധ്യം ഉള്ള ഇടവത്തിൽ പ്രവേശിക്കും. അതുമൂലം ഗജകേസരി രാജയോഗം രൂപപ്പെടും.

ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും പുരോഗതിയുംലഭിക്കും.  ആരൊക്കെയാണ് ആ ഭാഗ്യശാലികൾ എന്ന് അറിയാം...

 

ഇടവം (Taurus): ഗജകേസരി രാജയോഗം ഇവർക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസുകാർക്കും നല്ല സമയമാണ്.

കന്നി (Virgo): ഇവർക്കും ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും,  തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കും, ലാഭത്തിന് നല്ല അവസരങ്ങൾ ലഭിക്കും.

 

ചിങ്ങം (Leo): ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, ഒരു പുതിയ വാഹനം, വീട് മുതലായവ വാങ്ങാനും യോഗം, ഈ കാലയളവിൽ നിങ്ങൾക്ക് ചില പുതിയ വസ്തുക്കൾ വാങ്ങാനും യോഗമുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link