ഗ്രീൻ ആപ്പിൾ കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗ്രീൻ ആപ്പിൾ സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ ഗ്രീൻ ആപ്പിൾ ഉൾപ്പെടുത്തുക. ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നതിനും ഗ്രീൻ ആപ്പിൾ സഹായിക്കും.
കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ വളരെ നല്ലതാണ്. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകൾ കരളിനെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു.
എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ഗ്രീൻ ആപ്പിൾ സഹായിക്കും. കാത്സ്യം ധാരാളമായി അടങ്ങിയ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഗ്രീൻ ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ആപ്പിൾ കഴിച്ചാൽ അധികം വിശപ്പ് അനുഭവപ്പെടില്ല.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ മികച്ചതാണ്.