Grey hair: അകാല നര തടയാൻ അഞ്ച് പ്രകൃതിദത്ത മാർഗങ്ങൾ
ഭൃംഗരാജ് അഥവാ കയ്യോന്നി അകാല നര തടയുകയും മുടിക്ക് സ്വാഭാവിക കറുപ്പ് നിറം നൽകുകയും ചെയ്യും. കയ്യോന്നി ഇലയുടെ നീര് വെളിച്ചെണ്ണയിൽ ചൂടാക്കി മുടിയിൽ പുരട്ടി മസാജ് ചെയ്യുക. ആയുർവേദ മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്ന് കയ്യോന്നി എണ്ണ വാങ്ങിക്കാനും സാധിക്കും.
നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നെല്ലിക്കയുടെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണമാണ് മുടിയുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നത്. നെല്ലിക്ക പൊടിയായും ലഭിക്കും. നെല്ലിക്ക ചേർത്ത എണ്ണ കാച്ചി തലയിൽ പുരട്ടുന്നത് അകാല നര തടയാൻ സഹായിക്കും.
ബ്ലാക്ക് ടീ മുടിയുടെ നിറം, തിളക്കം, മൃദുത്വം എന്നിവ മെച്ചപ്പെടുത്തും. മൂന്ന് മുതൽ അഞ്ച് വരെ ടീ ബാഗുകൾ രണ്ട് കപ്പ് തിളച്ച വെള്ളത്തിൽ മുക്കി തണുപ്പിച്ച ശേഷം മുടിയിൽ പുരട്ടി മസാജ് ചെയ്യാം. ഇത് മുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
മുടിയുടെ നിറം പുനരുജ്ജീവിപ്പിക്കാനും രോമകൂപങ്ങളെ ആരോഗ്യമുള്ളതാക്കാനും പീച്ചിങ്ങ മികച്ചതാണ്. പീച്ചിങ്ങ ചേർത്ത എണ്ണ പതിവായി മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് അകാല നര തടയും.
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പില ചേർത്ത് എണ്ണ കാച്ചി മുടിയിൽ പുരട്ടുന്നത് അകാല നര തടയും. മുടിക്ക് കറുപ്പ് നിറം നൽകാനും മുടിയുടെ ആരോഗ്യം മികച്ചതാക്കാനും കറിവേപ്പില സഹായിക്കും.