Guava Benefits: പേരയ്ക്ക കഴിക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാം
പേരക്ക ആരോഗ്യകരമായ ഒരു ഫലമാണ്. പേരക്കയുടെ ഇലകൾ പല രോഗങ്ങൾക്കും പരമ്പരാഗത ഔഷധമായും ഉപയോഗിക്കുന്നു. പേരക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ ചെറുക്കുന്നതിനും പേരക്ക നല്ലതാണ്. പേരക്കയ്ക്ക് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ദഹനവും ആഗിരണവും മന്ദഗതിയിലാണ്.
പേരക്ക ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിനെ തടയുന്നു. പേരക്കയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പേരക്കയിൽ നാരുകൾ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ ഇത് വളരെ നല്ലതാണ്.
പേരക്കയിൽ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ നാലിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-എ, വിറ്റാമിൻ-ബി, വിറ്റാമിൻ-സി, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് പേരക്ക.
പ്രമേഹരോഗികൾ പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനും പ്രമേഹം ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പുഷ്ടമാണ് പേരയില.