Guru Aditya Rajyoga: 12 വർഷത്തിന് ശേഷം ഗുരു ആദിത്യ യോഗം, ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

Thu, 09 May 2024-6:07 am,

ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തിൽ സംഗമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.

Guru Aditya Rajyoga Effect: ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളിൽ വളരെ മഹത്വമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ഇതിന്റെ രാശിമാറ്റത്തിന്റെ പ്രഭാവം ലോകം മുഴുവനും ബാധിക്കും എന്നാണ് പറയുന്നത്. വ്യാഴത്തിന് രാശിമാറ്റം നടത്താൻ ഒരു വർഷത്തെ സമയം വേണം.

ഈ സമയം വ്യാഴം ഇടവ രാശിയിലാണ്, ഇതോടൊപ്പം വേറെയും പല ഗ്രഹങ്ങളും ഇടവത്തിൽ വരുകയും അതിലൂടെ പലതരത്തിലുള്ള രാജയോഗങ്ങളും ഉണ്ടാകുകയും ചെയ്യും.

ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജകുമാരൻ സൂര്യൻ മെയ് 14 ന് ഇടവത്തിൽ പ്രവേശിക്കും. ഇങ്ങനെ സൂര്യനും വ്യാഴവും കൂടിച്ചേർന്ന് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും.

 

ഈ രാജയോഗം ജൂണിൽ സൂര്യൻ രാശിമാറുന്നതുവരെ തുടരും.  ഈ യോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടം ഉണ്ടാകുന്നതെന്ന് നമുക്ക് നോക്കാം...

 

മേടം (Aries): ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇത് വാണി, സമ്പത്ത് കുടുംബം എന്നിവയുടെ ഭവനമാണ്. ഇതിലൂടെ ഇവർക്ക് സ്പെഷ്യൽ ലാഭം ലഭിക്കും. കുടുംബവുമായി നല്ല ബന്ധം ഉണ്ടാകും, ഈ രാശിയിലെ വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്, ഏകാഗ്രത വർധിക്കും, സന്താനങ്ങളിലൂടെ നല്ല വാർത്തകൾ ലഭിക്കും,  സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും.

ചിങ്ങം (Leo): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാശിക്കാർക്ക് ഈ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സമൂഹത്തിൽ നല്ല പേരും ആദരവും ലഭിക്കും, വളരെ നാളായി നടക്കതിരുന്ന  കാര്യങ്ങൾ ഈ സമയം നടക്കും, സാമ്പത്തിക നില മെച്ചപ്പെടും, കരിയറിൽ അപാര നെറ്റ്‌ഖങ്ങൾ ലഭിക്കും, നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള ജോലി ലഭിക്കും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും, ഒരു ശുഭ വാർത്ത സ് സമയം ലഭിക്കും.

 

മീനം (Pisces): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ സമയത്തെ തെളിയും. ഒരു യാത്രയ്ക്ക് യോഗമുണ്ടാകും, വ്യാഴ സൂര്യ കൃപയാൽ ജീവിതത്തിൽ സന്തോഷം നിലനിൽക്കും, സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും, സമൂഹത്തിൽ ബഹുമാനം വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, മത്സര പരീക്ഷകളിൽ വിജയം ഉണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link