Gajakesari Yoga: മണിക്കൂറുകൾക്കുള്ളിൽ പവർഫുൾ ഗജകേസരിയോഗം; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം നേട്ടങ്ങളും!
Gajakesari Yoga 2024: ജ്യോതിഷ പ്രകാരം ചന്ദ്രനെ ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വെറും രണ്ടര ദിവസമാണ് ചന്ദ്രൻ ഒരു രാശിയിൽ നിൽക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ ഏതെങ്കിലുമൊക്കെ ഗ്രഹങ്ങളുമായി സംയോജിക്കും. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രൻ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കുന്നു.
ദേവഗുരുവായ വ്യാഴവുമായി ചന്ദ്രൻ ചേരുന്നതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ചന്ദ്രൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം മണിക്കൂറുകൾക്കുള്ളിൽ നടക്കും. ഈ സമയത്ത് വ്യാഴം ഇടവ രാശിയിലാണ്. നാളെ ചന്ദ്രനും ഈ രാശിയിൽ വരുന്നതിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും.
ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങും. വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി യോഗത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നോക്കാം...,
നവംബർ 15 ന് പുലർച്ചെ 3.16 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും. ഇവിടെ വ്യാഴം നേരത്തെ തന്നെയുണ്ട്. വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെടും. ഇത് നവംബർ 17 വരെ തുടരും.
ഇടവം (Taurus): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയങ്ങളും സാമ്പത്തിക നേട്ടവും ലഭിക്കും, ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാകും, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും, വാഹനവും വസ്തുവും വാങ്ങും, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
കർക്കടകം (Cancer): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴ ചന്ദ്ര സംയോഗം നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്കും ധാരാളം സമ്പത്ത് ലഭിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താൽ നല്ല വരുമാനം, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ധാരാളം പണം ലഭിച്ചേക്കാം, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.
വൃശ്ചികം (Scorpio): ഇവർക്കും ഗജകേസരി യോഗം നേട്ടങ്ങൾ നൽകും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കുടുംബങ്ങൾക്കിടയിൽ ഏറെ നാളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. കരിയറിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. നാലാം ഭാവത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർ തൊഴിൽരംഗത്ത് ഉയർന്ന സ്ഥാനങ്ങളിൽ എത്തും. ബിസിനസ് മേഖലയിലും ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാനും സാധ്യത, വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)