Guru Gochar 2024: ഇനി ഒരൊറ്റ ആഴ്ച മതി ജീവിതം മാറി മറിയാൻ; ഈ 7 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

Tue, 26 Mar 2024-10:24 am,

വിദ്യാഭ്യാസം, വിവാഹം, ജ്ഞാനം, സമ്പത്ത് എന്നിവയെ വളരെയധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. മേയ് ഒന്നിന് വ്യാഴം ഇടവം രാശിയിലേയ്ക്ക് പ്രവേശിക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ അതിൻ്റെ സ്വാധീനം അനുഭവപ്പെടാൻ പോകുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.  

 

മേടം: വ്യാഴ സംക്രമണം മേടം രാശിക്കാർക്ക് വൻ വിജയം നൽകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കാണും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം കൈവരിക്കാനാകും.

 

ഇടവം: വ്യാഴം പ്രവേശിക്കുന്നത് ഇടവം രാശിയിൽ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. സാമ്പത്തിക പുരോ​ഗതി ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

 

കർക്കടകം: വ്യാഴത്തിൻ്റെ സംക്രമണം കർക്കടക രാശിക്കാർക്ക് അനുകൂലമാണ്. ഈ രാശിക്കാരെ ഭാഗ്യം വിട്ട് പോകുകയില്ല. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ ഇപ്പോൾ വിജയകരമായി പൂർത്തീകരിക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. തൊഴില‍്‍ മേഖലയിലുള്ളവർക്ക് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ഉണ്ടാകും

 

ചിങ്ങം: വ്യാഴത്തിൻ്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് ശുഭ വാർത്തകൾ നൽകും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.

 

കന്നി: വ്യാഴ സംക്രമം കന്നി രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സമ്മാനിക്കുക. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

 

തുലാം: വ്യാഴത്തിൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് വളരെ പോസിറ്റീവായ നേട്ടങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

 

വൃശ്ചികം: വ്യാഴത്തിൻ്റെ സംക്രമത്തിന് ശേഷം വൃശ്ചിക രാശിക്കാർക്ക് നല്ല കാലമായിരിക്കും. ജോലിസ്ഥലത്തെ തടസ്സങ്ങൾ നീങ്ങും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link