Guru Shani Vakri: വ്യാഴ-ശനി വക്രഗതി: ദീപാവലിയിൽ ഇവർക്ക് നൽകും ഡബിൾ ജാക്പോട്ട്; ലഭിക്കും രാജകീയ ജീവിതം!

Mon, 21 Oct 2024-8:48 am,

Guru Shani Vakri 2024: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി സംക്രമണം നടത്തുന്നത് അതുപോലെ വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശി മാറുന്നത്.

ഈ സമയത്ത് ശനിയും വ്യാഴവും വക്രഗതിയിൽ നീങ്ങുകയാണ്. ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കുന്നു അതുപോലെ വ്യാഴം ഇടവ രാശിയിൽ വക്രഗതിയിൽ നീങ്ങുന്നു.  

അതുകൊണ്ടുതന്നെ ദീപാവലി ദിവസവും ഈ രണ്ടു ഗ്രഹങ്ങളും വക്രഗതിയിലായിരിക്കും. ഒമ്പത് ഗ്രഹങ്ങളിൽ ശനിയും വ്യാഴവും ഏറ്റവും സവിശേഷമായ ഗ്രഹങ്ങളാണ്. 

ദീപാവലിയിൽ ഈ രണ്ട് ഗ്രഹങ്ങളുടെയും വക്രഗതി 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് ഇത് ടോബിലെ ജാക്പോട്ട് നേട്ടങ്ങൾ നൽകും. 

ഇവർക്ക് ഈ സമയം സമ്പത്തിൻ്റെയും സമൃദ്ധിയുടെയും പെരുമഴയുണ്ടാകും. ഇത്തരത്തിൽ ഈ വർഷം ദീപാവലിക്ക് ഭാഗ്യം ലഭിക്കാൻ പോകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഇടവം (Taurus): വ്യാഴ-ശനി വക്രഗതി ഇവർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, പ്രതീക്ഷിച്ചതിലും ഉയർന്ന സ്ഥാനവും ശമ്പളവും ലഭിക്കും അതിലൂടെ സന്തോഷം വർധിക്കും, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കും, ബിസിനസിൽ ലാഭം, പല സ്രോതസ്സുകളിൽ നിന്നും ധനനേട്ടം ഉണ്ടാകും.

 

ധനു *Sagittarius): വ്യാഴ-ശനിയുടെയും വക്രഗതി ഇവർക്കും വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും, കരിയറിൽ പുരോഗതി, ജോലി വിലമതിക്കപ്പെടും, യാത്രകൾ നടത്തും, സാമ്പത്തിക സ്ഥിതി ശക്തമാകും.

 

കുംഭം (Aquarius): ശനി-വ്യാഴ വക്രഗതി ഇവർക്ക് നൽകും വലിയ ആശ്വാസം. ചെലവുകളും പ്രശ്നങ്ങളും അവസാനിക്കും, ഇത് മനസ്സിന്റെ ഭാരം കുറയ്ക്കും, സമ്പത്തിൽ വർദ്ധനവ്‌, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, സമൂഹത്തിൽ നിന്നും ലഭിക്കുന്ന ആദരവ് വർദ്ധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link