Guru Shukra Yuti 2023: ശുക്രനും വ്യാഴവും ഒരേ രാശിയിൽ: ഇവരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു

Tue, 07 Mar 2023-5:30 am,

മേടം: നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിൽ വ്യാഴവും ശുക്രനും കൂടിച്ചേരും. അപ്രതീക്ഷിതമായി ധാരാളം പണം സമ്പാദിക്കാൻ ഇടവരും. കടം കൊടുത്ത പണം തിരികെ കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ പുരോ​ഗതിയുണ്ടാകും. നിങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും. 

 

ഇടവം: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങൾക്ക് വളരെ ഗുണകരമാണ്. ഹോളി മുതൽ നിങ്ങൾക്ക് സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു. കൂടാതെ നിങ്ങളുടെ വരുമാനം ഇരട്ടിയാകും. നിങ്ങൾക്ക് പ്രശസ്തിയും ഭാഗ്യവും ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. 

 

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം വളരെ അനുകൂലമായിരിക്കും. വിലപിടിപ്പുള്ളത് എന്തെങ്കിലും വാങ്ങാൻ സാധ്യതയുണ്ട്. ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും.

 

മീനം: ഹോളിക്ക് ശേഷം ഈ രാശിക്കാർക്ക് നല്ല നാളുകളാണ്. ഏത് മേഖലയിലായാലും വിജയം ഉറപ്പാണ്. കരിയറിൽ പുരോ​ഗതിയുണ്ടാകും. കുടുംബ ബന്ധങ്ങൾ ശക്തമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link