Guru Shukra Gochar: വ്യാഴം-ശുക്ര മുഖാമുഖം സൃഷ്ടിക്കും 5 രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
Five Rajyog in November 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ സംക്രമിക്കുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ രൂപീകരിക്കുകയും ചെയ്യും. പല സമയങ്ങളിലും ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ് രാജയോഗം ഉണ്ടാകുന്നത്.
2023 നവംബർ 29 ന് ശുക്രൻ സംക്രമിക്കും. ഇതോടെ ശുക്രനും ബൃഹസ്പതിയും മുഖാമുഖം വരും. ഈ സാഹചര്യത്തിലൂടെ 5 രാജയോഗമാണ് സൃഷ്ടിക്കുന്നത്. 700 വർഷങ്ങൾക്ക് ശേഷം വ്യാഴവും ശുക്രനും ഇത്തരത്തിൽ മുഖാമുഖം വരുന്ന സാഹചര്യത്തിൽ ഈ 5 രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത് വളരെയധികം യാദൃശ്ചികമാണ്.
ഇതുമൂലം ശശ്, കേന്ദ്ര ത്രികോണ, മാളവ്യ യോഗം, നവപഞ്ചമ യോഗം, രുചക് രാജയോഗം എന്നിവ രൂപപ്പെടുന്നു. ഇക്കാരണത്താൽ എല്ലാ രാശിക്കാരിലും വലിയ സ്വാധീനമുണ്ടാക്കുമെങ്കിലും ഈ 4 രാശിയിലുള്ളവർക്ക് അപ്രതീക്ഷിത ധനനേട്ടം നൽകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം (Aries): കേന്ദ്ര ത്രികോണ, മാളവ്യ രാജയോഗങ്ങൾ മേട രാശിക്കാർക്ക് വിദേശയാത്രയ്ക്ക് സാധ്യതയുണ്ടാക്കും. ഇത്തരക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലി ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. കാലാകാലങ്ങളിൽ അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും.
കന്നി (Virgo): വ്യാഴം-ശുക്ര മുഖാമുഖം മൂലം രൂപപ്പെടുന്ന ഈ രാജയോഗം ഡിസംബറിൽ കന്നി രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിച്ചേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും
ധനു (Sagittarius): ധനു രാശിക്കാരുടെ സംക്രമ ജാതകത്തിൽ 2 മഹാപുരുഷ രാജയോഗമുണ്ട്. ഇത്തരക്കാർക്ക് വിദേശത്ത് നിന്ന് വലിയ ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ രാജയോഗത്തിലൂടെ കഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള ആഗ്രഹം സഫലമാകും. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും, വരുമാനം വർദ്ധിക്കും.
മകരം (Capricorn): ഈ രാജയോഗം മകരം രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. മീഡിയയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതിക്ക് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)