Jupiter Transit 2024: ഗുരു സംക്രമണം 2024; ഈ 3 രാശിക്കാർക്ക് ഇനി സുവർണ കാലം, ഇവർ ഭാഗ്യമഴയിൽ നനയും!
വ്യാഴത്തിന്റെ അനുഗ്രഹം ചില രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും നൽകുന്നു. ജാതകത്തിൽ വ്യാഴം അനുകൂല സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും. ചില ഗ്രഹങ്ങൾ ഇടയ്ക്കിടെ രാശി മാറുന്നു. ചില ഗ്രഹങ്ങൾ രാശി മാറാൻ കൂടുതൽ സമയമെടുക്കും.
ദൈവങ്ങളുടെ ഗുരുവായി കണക്കാക്കപ്പെടുന്ന വ്യാഴം വർഷത്തിലൊരിക്കലാണ് രാശി മാറുന്നത്. ഈ വർഷം മെയ് 1 ന് ഉച്ചകഴിഞ്ഞ് 02:29 ന് വ്യാഴം മേടം രാശിയിൽ നിന്ന് മാറി വൃഷഭരാശിയിലേക്ക് നീങ്ങും. ഇതിൻ്റെ സ്വാധീനം മൂന്ന് രാശിക്കാർക്ക് അളവില്ലാത്ത നേട്ടങ്ങൾ സമ്മാനിക്കും.
ഈ രാശിക്കാർക്ക് ഓഫീസിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് തുടങ്ങിയവ ലഭിക്കും. ഈ സാഹചര്യത്തിൽ, ഗുരു സംക്രമിക്കുന്നതോടെ ഏതൊക്കെ രാശികളുടെ സുവർണ്ണകാലമാണ് ആരംഭിക്കുന്നതെന്ന് നോക്കാം.
ഇടവം രാശി: ശുക്രൻ ഭരിക്കുന്ന ഇടവം രാശിക്കാർക്ക് വ്യാഴം ജന്മരാശിയിൽ വരാൻ പോകുന്നു. വ്യാഴത്തിന്റെ ഈ സ്ഥാനമാറ്റം മൂലം വൃഷഭ രാശിക്കാർക്ക് ഓഫീസിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. വീട്ടിൽ മംഗളകരമായ സംഭവങ്ങൾ നടന്നേക്കാം. ആരോഗ്യ ചെലവുകൾ വർദ്ധിക്കും. പുതിയ ജോലികൾ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരിക്കും.
ചിങ്ങം രാശി : സൂര്യൻ അധിപനായിരിക്കുന്ന ചിങ്ങം രാശിക്കാർക്ക് ഗുരുവിന്റെ സ്ഥാനമാറ്റത്തിൽ നല്ല ഫലം ലഭിക്കും. കൂടാതെ, പത്താം ഭാവത്തിൽ നിൽക്കുന്ന വ്യാഴം ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.
കന്നി രാശി: ഗുരുവിൻ്റെ സംക്രമത്തിൽ നിന്ന് കന്നി രശിക്കാർക്ക് ലാഭകരമായ ഫലം ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രധാനപ്പെട്ട ചുമതലകൾ ലഭിക്കും. വിദേശയാത്ര നടത്താനും സാധ്യതയുണ്ട്.