Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ നൽകും വൻ ഭാഗ്യം, സമ്പത്ത് കുമിയും!

Thu, 27 Apr 2023-6:40 am,

മീനം രാശിയിൽ അസ്തമിച്ചിരുന്ന വ്യാഴം ഇന്ന് അതായത് ഏപ്രിൽ 27ന് പുലർച്ചെ 2:07 ന് മേട രാശിയിൽ ഉദിക്കും. ഇതോടെ ഈ 5 രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും. ഈ കാലയളവിൽ ഇവർക്ക് അതിശയകരമായ വിജയം ലഭിക്കും. ഇതിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നോക്കാം...

ചിങ്ങം (Leo):  ഈ രാശിയിലുള്ളവർക്ക് വ്യാഴത്തിന്റെ ഉദയത്തിൽ നിന്നും വളരെയധികം നേട്ടങ്ങൾ ലഭിക്കും.  ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് അവസരം, കരിയറിന്റെ കാര്യത്തിൽ ഈ സമയം വളരെ നല്ലതായിരിക്കും, ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾക്ക് സാധ്യത, ജോലി മാറാനും സാധ്യത. 

ധനു (sagittarius):  ഈ രാശിക്കാർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ഇവർക്ക് ഇൻക്രിമെന്റിനൊപ്പം പ്രമോഷനും ലഭിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ സംതൃപ്തരാകും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. പുതിയ മേഖലകളിൽ നിക്ഷേപം നടത്താൻ തീരുമാനിക്കാം. പഴയ സുഹൃത്തുക്കൾ കണ്ടുമുട്ടാം.

 

മിഥുനം (Gemini): ദേവഗുരു ബൃഹസ്പതി (മിഥുനം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിൽ ഉദിക്കും. ഇക്കാരണത്താൽ നിങ്ങളുടെ കരിയർ അതിവേഗത്തിൽ മുന്നോട്ട് പോകും. നിങ്ങൾ നൽകിയ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിങ്ങൾ വിജയിക്കും, അതിനാൽ ജോലിസ്ഥലത്ത് അഭിനന്ദിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും.

കർക്കടകം (Cancer):  ദേവഗുരു വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് തൊഴിലന്വേഷകർക്ക് അവരുടെ കരിയറിൽ മുന്നേറാൻ മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കും.  സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നിരവധി സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.

മേടം (Aries):  വ്യാഴത്തിന്റെ ഉദയം മേട രാശിയിൽ ആയതു കരൺ ഈ രാശിക്കാർ നല്ല ഫലങ്ങൾ ലഭിക്കും.  നിങ്ങൾക്ക് ഉടൻ തന്നെ ഒരു പുതിയ ജോലിയുടെ ഓഫർ ലെറ്റർ ലഭിക്കും. അതിന്റെ ഫലമായി ജോലി മാറാനുള്ള നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാൻ കഴിയും. പുതിയ സ്ഥലത്ത് നിങ്ങൾക്ക് മികച്ച സ്ഥാനവും ധനനേട്ടവും ഉണ്ടാകും.  ഈ സമയത്ത് ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിച്ചേക്കാം. നിങ്ങൾക്ക് ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കാനും അവസരം. 

 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link