Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!
ജ്യോതിഷത്തില്‍ വ്യാഴത്തെ ഏറ്റവും ശുഭകരമായി കണക്കാക്കുന്നു. വ്യാഴത്തിന്റെ സംക്രമണം അല്ലെങ്കിൽ ഉദയം പല രാശികൾക്കും ശുഭ ഫലങ്ങൾ നൽകുന്നു. ഏപ്രിൽ 27 ന് ദേവഗുരു ബൃഹസ്പതി മേടം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്, 12 വര്‍ഷത്തിനു ശേഷം ഗുരുവിന്റെ മേടം രാശിയിലെ ഉദയം മഹാധനയോഗം സൃഷ്ടിച്ചു. അതായത് ഈ സമയം, ചില രാശിക്കാരരുടെ ജീവിതത്തില്‍ പണത്തിന്റെ പെരുമഴയാവും ഉണ്ടാവുക, ഈ സമയം ഇവരുടെ ജീവിതത്തില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല. സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും സമ്പന്നനാകാനും ഈ മഹാധനയോഗം രാശിക്കാരെ സഹായിയ്ക്കുന്നു.
ഗുരുവിന്റെ ഉദയംത്തോടെ അടുത്ത ഒരു വര്‍ഷം ഏത് രാശിക്കാർക്കാണ് ഭാഗ്യം തെളിയാൻ പോകുന്നത്, ഏത് രാശിക്കാരാണ് പണം കൊണ്ട് കളിയ്ക്കുക എന്ന് നോക്കാം...
ധനു രാശി (Guru Uday 2023 effect on Sagittarius)
ജ്യോതിഷ പ്രകാരം, വ്യാഴം മേടരാശിയിൽ ഉദിക്കുന്നത് ധനു രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ വ്യാഴം ഉദിച്ചു. ആ ഒരു സാഹചര്യത്തിൽ, ഒ-രു വ്യക്തിക്ക് ഈ സമയത്ത് ഏറെ പുരോഗതി കൈവരിക്കാൻ കഴിയും. കൂടാതെ, മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും ഈ കാലയളവിൽ സാധിക്കും. ഈ സമയത്ത്, വ്യാഴത്തിന്റെ കൃപയാൽ ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരും. ആകസ്മികമായി ധനലാഭം ഉണ്ടാകാം. ഇത് മാത്രമല്ല, ഈ സമയത്ത് വീട്ടിൽ ഏതെങ്കിലും മതപരമായ അല്ലെങ്കിൽ മംഗളകരമായ പരിപാടികൾ ഉണ്ടാകാം.
മേടം രാശി (Guru Uday 2023 effect on Aries)
ജ്യോതിഷ പ്രകാരം അടുത്ത ഒരു വർഷം ഈ രാശിക്കാർക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഏറെ അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിൽ വ്യാഴം ഉദിച്ചിരിയ്ക്കുന്നു. ഈ രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരം ലഭിക്കും. അവിവാഹിതർക്ക് വിവാഹത്തിനുള്ള അവസരം ലഭിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഈ കാലയളവ് വിദ്യാർത്ഥികൾക്കും വളരെ മികച്ചതായിരിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം നല്ലതായിരിക്കും.
കർക്കിടക രാശി (Guru Uday 2023 effect on Cancer)
വരുന്ന വർഷം കർക്കിടക രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിൽ വ്യാഴം ഉദിയ്ക്കുന്നു, ഈ രാശിക്കാര്‍ ഈ സമയത്ത് ജോലിയിലും ബിസിനസിലും സുവർണ്ണ വിജയം നേടും, ഈ രാശിക്കാര്‍ക്ക് ബിസിനസ് വിപുലീകരിക്കാൻ കഴിയും. തൊഴിൽ രഹിതർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും.