Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും രാജയോഗം; ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ഭാഗ്യോദയം
വ്യാഴത്തിന്റെ ഉദയം രാജയോഗം സൃഷ്ടിക്കും. ഗുരുവിന്റെ ഉദയത്താൽ രൂപപ്പെടുന്ന ഹൻസ് രാജയോഗം ചില രാശിക്കാർക്ക് വളരെയധികം ശുഭ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് ഭാഗ്യമുണ്ടാകാം എന്ന് പറയാം. വ്യാഴ ഉദയം ഏതൊക്കെ രാശികളിലുള്ളവർക്ക് ശുഭഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം..
കർക്കടകം (Cancer): വ്യാഴ ഉദയം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം നേടാൻ കഴിയും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഓഫർ ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ ഏറെ നാളായി കാത്തിരുന്ന ഏതൊരു ആഗ്രഹവും സഫലമാകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. വിദേശയാത്രഎന്നാ ആഗ്രഹം സഫലമാകും.
ധനു (Sagittarius): ഗുരുവിന്റെ ഉദയത്താൽ രൂപപ്പെടുന്ന ഹൻസ് രാജയോഗം ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ധനുരാശിക്കാർക്ക് ഏഴര ശനി അവസാനിച്ചതിനാൽ ഈ സമയം പ്രത്യേകിച്ചുംച്ച് ഫലദായകമായിരിക്കും. പുതിയ വീട്-കാർ എന്നിവ വാങ്ങാൻ സാധ്യത.
മീനം (Pisces): വ്യാഴം മീനരാശിയിൽ അസ്തമിക്കുകയും മേടരാശിയിൽ ഉദിക്കുകയും ചെയ്യും. ഇത്തരത്തിൽ മീനം രാശിയിൽ നിന്ന് വ്യാഴം നീങ്ങുന്നത് ഇവർക്ക് ഏറെ ഗുണങ്ങൾ നൽകും. വ്യാഴ ഉദയത്തിലൂടെ സൃഷ്ടിച്ച ഹൻസ് രാജ യോഗം ആത്മവിശ്വാസം വർധിപ്പിക്കുന്നതും പുരോഗതി നൽകുന്നതുമായിരിക്കും. ഇക്കൂട്ടരുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം ദൃഢമായിരിക്കും. ബിസിനസ്സിൽ വലിയ ഓർഡറുകൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)