Guru Shukra yuti: വ്യാഴത്തിന്റെ ഉദയത്തോടെ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്കൊപ്പം ധനനേട്ടവും

Mon, 03 Jun 2024-9:25 am,

Gajalakshmi Rajayoga 2024: ജ്യോതിഷ പ്രകാരം വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും.

Guru Shukra Yuti 2024:  ജ്യോതിഷമനുസരിച്ച് 12 വർഷത്തിന് ശേഷം ദേവഗുരു വ്യാഴം ഇടവ രാശിയിൽ സംക്രമിച്ചു, അതുപോലെ സമ്പത്തും മഹത്വവും നൽകുന്ന ശുക്രനും ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. 

അതിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഈ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളിൽ കാണപ്പെടും.

എന്നാൽ ഈ 3 ഈ രാശിക്കാർക്ക് ഈ സമയം ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും.ആ ഭാഗ്യ രാശികൾ ആരൊക്കെ? അറിയാം...

 

ഇടവം (Taurus):  ഗജലക്ഷ്മി രാജയോഗം ഇ രാശിക്കാർക്ക്  പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും,  സുഖസൗകര്യങ്ങൾ വർദ്ധിക്കും, കുടുംബജീവിതം മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും, വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, ജോലിയിൽ വിജയവും നിരവധി ശുഭ അവസരങ്ങളും ലഭിക്കും, പ്രമോഷനും സാധ്യത, പങ്കാളിത്ത ജോലിയിൽ നിന്നും നിങ്ങൾക്ക് നേട്ടം ഉണ്ടാകും. 

കന്നി (virgo):  ഗജലക്ഷ്മീ രാജയോഗം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്.  പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ലഭിച്ചേക്കാം,  തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാകും, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ അവസരം, ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം, വിദ്യാർത്ഥികൾക്ക് മുമ്പത്തേക്കാൾ മികച്ച നേട്ടങ്ങൾ ലഭിക്കും. പിതാവിൽ നിന്ന് പൂർണ്ണ പിന്തുണയുണ്ടാകും. 

കുംഭം (Aquarius):  ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക്  ശുഭകരമായ ഫലങ്ങൾ നൽകാം.  ഈ രാജയോഗം ഈ രാശിയുടെ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  ഈ കാലയളവിൽ നിങ്ങൾക്ക് ഭൗതിക സന്തോഷം കൈവരിക്കാൻ കഴിയും, വാഹനം, സ്വത്ത് എന്നിവ നേടാൻ യോഗം, കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും, പ്രണയജീവിതം മുമ്പത്തേക്കാൾ മികച്ചതായിരിക്കും, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും.

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link