Guruvayurambalanadayil: ആടി തകർത്ത് അനശ്വരയും നിഖിലയും; `ഗുരുവായൂരമ്പലനടയിലെ` ഗാനരംഗത്തിന്റെ സ്റ്റിൽസ്
റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. കല്യാണാഘോഷമാണ് ഗാനരംഗത്തിലുള്ളത്.
K ഫോർ കല്യാണം എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.
അനശ്വര, നിഖില വിമൽ, ബേസിൽ തുടങ്ങിയ താരങ്ങൾ ആടിതകർക്കുകയാണ് ഈ ഗാനരംഗത്ത്.
ഗാനരംഗത്തിന്റെ ചില സ്റ്റിൽസ് പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജൻ.
ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പലനടയിൽ".
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.