Hair Care : താരൻ അകറ്റാം; ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ
തലയോട്ടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ഫംഗസ് ഉണ്ടാകും. ഇത് പിന്നീട് താരനിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കെറ്റോകോണസോൾ അല്ലെങ്കിൽ സിങ്ക് പൈറിത്തയോൺ അല്ലെങ്കിൽ സെലിനിയം സൾഫൈഡ് അല്ലെങ്കിൽ പിറോക്‌ടോൺ ഒലാമൈൻ എന്നിവയുള്ള ഷാംപൂ ഉപയോഗിക്കുക.
ഫാസ്റ്റ് ഫുഡ്, പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം യീസ്റ്റ് വളരാൻ കാരണം ആകുകയും താരൻ വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിൻ ബി, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് താരൻ തടയാൻ സഹായിക്കും.
മുടിയിൽ എണ്ണ തേക്കുന്നത് താരൻ കുറയ്ക്കാനല്ല, മറിച്ച് അത് കൂടുതൽ വഷളാക്കും. കാരണം ഇത് തലയോട്ടിയിലെ ഫംഗസിനെ പോഷിപ്പിക്കുന്നു.
ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരാമവധി കുറയ്ക്കുക. ഡ്രൈ ഷാംപൂ, ഹെയർ സ്‌പ്രേകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ തലയോട്ടിയിൽ അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾ താരന് കാരണമാകും
പല രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ് സമ്മർദ്ദം. സമ്മർദ്ദം മൂലം, ശരീരം ഫംഗസ് അണുബാധയെ പ്രതിരോധിക്കാതെ വരും. അതിനാൽ താരനെതിരെ പോരാടാനുള്ള കഴിവും കുറയുന്നു.