Hair Care Tips: മുടി തഴച്ചുവളരാൻ റോസ്മേരി ഓയിലും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിക്കാം
ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാൻ റോസ്മേരി ഓയിൽ മികച്ചതാണ്. റോസ്മേരി ഓയിൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.
റോസ്മേരിയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയിൽ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കാനും മുടിയുടെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
അഞ്ച് തുള്ളി റോസ്മേരി ഓയിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. മുടി കഴുകുന്നതിന് ഒരു മണിക്കൂർ ഈ മിശ്രിതം മുടിയിൽ പുരട്ടി തലയോട്ടി നന്നായി മസാജ് ചെയ്യുക. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഈ മിശ്രിതം തലയിൽ പുരട്ടി രാവിലെ കഴുകുന്നതും നല്ലതാണ്.
റോസ്മേരി ഓയിലും വെളിച്ചെണ്ണയും യോജിപ്പിച്ച മിശ്രിതം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇത് മുടിയുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
റോസ്മേരി ഓയിലും വെളിച്ചെണ്ണയും യോജിപ്പിച്ച് മുടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ച വേഗത്തിലാക്കാനും താരൻ, മറ്റ് അലർജികൾ എന്നിവയെ പ്രതിരോധിക്കാനും സഹായിക്കും.
ഈ മിശ്രിതം തലയിൽ പുരട്ടുന്നത് മുടി പൊട്ടുന്നത് തടയാനും ശിരോ ശർമം വരണ്ടതാകുന്നത് തടയാനും സഹായിക്കുന്നു. ശിരോ ചർമ്മത്തിലെ ചൊറിച്ചിൽ, മറ്റ് അലർജികൾ എന്നിവ തടയാനും ഇത് മികച്ചതാണ്.