Hair care tips: കരുത്തുള്ള മുടി വേണോ? ഈ നട്സ് ബെസ്റ്റാണ്
വാൽനട്ട് പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം മികച്ചതാക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങൾ വാൽനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ മുടിയെ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ തടയുന്നു.
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിച്ച് മുടിയെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.
വാൽനട്ട് പതിവായി കഴിക്കുന്നത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു.
മുടി കൊഴിച്ചിൽ കുറയ്ക്കാനും അകാലനര തടയാനും വാൽനട്ട് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)