മുടികൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം...
തണ്ണിമത്തൻ
ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും തണ്ണിമത്തനെ വളരെ ആരോഗ്യപ്രദമാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നതിനും മുടിയുടെ വളർച്ചയ്ക്കും തണ്ണിമത്തൻ വളരെ നല്ലതാണ്.
ബെറിപ്പഴങ്ങൾ
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ. ബെറിപ്പഴങ്ങളിൽ വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയാണ് ബെറിപ്പഴങ്ങൾ.
തെെര്
മുടിയുടെ ആരോഗ്യത്തിന് തൈര് വളരെ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. തെെര് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. തൈരിൽ വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കാൻ വൈറ്റമിൻ ബി സഹായിക്കുന്നു.
മാമ്പഴം
പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം വിശേഷിപ്പിക്കപ്പെടുന്നത്. മാമ്പഴത്തിന്റെ ഗുണങ്ങൾ തന്നെയാണ് ഈ വിശേഷണത്തിന് ആധാരം. നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മാമ്പഴും. മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മാമ്പഴം വളരെ നല്ലതാണ്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ മുടിയിൽ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വൈറ്റമിൻ സിയും ഇയും കാത്സ്യവും ഫോളേറ്റും മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് മത്സ്യം. തലയോട്ടിയിലെ കോശങ്ങളെ പോഷിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മുടി നീളമുള്ളതും ശക്തിയുള്ളതുമാകും.