Halloween Party: അനന്യ മുതല്‍ ആര്യന്‍ വരെ, ഹാലോവീൻ പാര്‍ട്ടിയില്‍ അടിപൊളിയായി ന്യൂ ജെന്‍ താരങ്ങള്‍, ചിത്രങ്ങള്‍ കാണാം

Sun, 30 Oct 2022-5:43 pm,

പാര്‍ട്ടിയില്‍ ഷനായ  കപൂര്‍ ഒരു രാജകുമാരിയെപ്പോലെ കാണപ്പെട്ടു.  ഷോര്‍ട്ട്  ഡ്രസ്സ്‌ അണിഞ്ഞ് ഒരു കിരീടവും ധരിച്ച എത്തിയ ഷനായ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.   

  'കഭി ഖുഷി കഭി ഗം' എന്ന ചിത്രത്തിലെ കരീന കപൂറിന്‍റെ ലുക്കിലായിരുന്നു അനന്യ പാണ്ഡെ എത്തിയത്.  ചെറിയ പിങ്ക് ടോപപ്പ്, ഒപ്പം മിനി സ്കേര്‍ട്ടുമാണ്   താരം ധരിച്ചിരുന്നത്. 

 2021-ൽ ‘തഡാപ്പ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി ആയുധങ്ങളുമായി എത്തുന്ന പട്ടാളക്കാരനെയാണ് ഓര്‍മ്മിപ്പിച്ചത്.  കാമുകി ടാനിയ ഷ്രോഫ് പിങ്ക് നിറത്തിലുള്ള ബോഡി സ്യൂട്ടിലാണ് പ്രത്യക്ഷപ്പെട്ടത്.

 

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മൂത്ത മകൻ ആര്യൻ ഖാൻ ഹാലോവീൻ ബാഷിൽ ഡെവിൾ മേ കെയർ ലുക്കിൽ ഗംഭീര പ്രവേശനമാണ് നടത്തിയത്.  ആരാധകര്‍ക്ക് ആര്യന്‍റെ  ലുക്ക് ഏറെ ഇഷ്ടപ്പെട്ടു. 

അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ  നീല വസ്ത്രം ധരിച്ച് തലപ്പാവും ധരിച്ചാണ് എത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link