പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് ഹനാൻ ഹമീദ്, ചിത്രങ്ങൾ വൈറൽ

Thu, 28 Jul 2022-11:35 pm,

യൂണിഫോമിൽ റോഡരികിൽ മീൻ വില്പന നടത്തിയ ഹനാൻ ഹമീദ് എന്ന മലയാളി പെൺകുട്ടിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാൻ ഇടയില്ല. 

ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.  

പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു.

സർക്കാരിന്റെ മകൾ എന്നായിരുന്നു ഹനാനിനെ ആ സമയത്ത് വിളിച്ചിരുന്നത്. അത് കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് ഹനാന്റെ ജീവിതത്തിൽ മറ്റൊരു പ്രതിസന്ധി വന്നെത്തിയത്. ഒരു അപകടത്തിൽ ഹനാന്റെ നട്ടെലിന് സാരമായി പരിക്കേറ്റിരുന്നു. അന്നും ഹനാനിന് സഹായമായി എത്തിയിരുന്നത് സർക്കാർ ആയിരുന്നു. 

സംഭവം ഏറെ ചർച്ചയായ ഒന്നായിരുന്നു. സർജറി നടത്തിയിരുന്നെങ്കിലും നട്ടെലിന് പരിക്കേറ്റതുകൊണ്ട് ബുദ്ധിമുട്ടുകൾ പിന്നീടുമുണ്ടായി. പലപ്പോഴും ട്രോളുകളും വിമർശനങ്ങളും ഹനാൻ കേൾക്കേണ്ടി വന്നിരുന്നു. അതെല്ലാം സഹിച്ചുകൊണ്ടാണ് ഹനാൻ ജീവിതത്തിൽ ഓരോ നിമിഷവും പോരാടിയത്. 

 

ഇപ്പോഴിതാ ഹനാന്റെ നിശ്ചയദാർഢ്യത്തിന്റെ ഒരു ഉദാഹരണം കൂടി മലയാളി കണ്ടിരിക്കുകയാണ്. നേരെ ശരിക്കും നടക്കാൻ പോലും സാധിക്കാതിരുന്ന ഹനാൻ പൂർവ്വാധികം ശക്തിയായി മടങ്ങിയെത്തിരിക്കുകയാണ്. ജിമ്മിൽ അതികഠിനമായ വർക്ക് ഔട്ട് ചെയ്താണ് ഹനാൻ പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയത്. 

 

ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാൻ വർക്ക് ഔട്ട് ചെയ്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഹനാന്റെ ഈ കിടിലൻ തിരിച്ചുവരവിനെ അഭിനന്ദിച്ച് നിരവധി മലയാളികളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link