Happy Birthday Elon Musk! Tesla CEO ഇലോൺ മസ്‌കിന്‍റെ പിറന്നാള്‍ ദിനത്തില്‍ ട്രെന്‍ഡിംഗായി `Dogefather`
ജൂൺ 28ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ന്50 വയസ്സ് തികയുമ്പോൾ, അദ്ദേഹത്തിന്‍റെ ബിസിനസും അടുത്തിടെ അദ്ദേഹം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയ കഥകളും ഏറെ രസകരമാണ്.
പന്ത്രണ്ടാം വയസ്സിൽ, ഇലോൺ മസ്‌ക് (Elon Musk) ഒരു കമ്പ്യൂട്ടർ കോഡ് തയാറാക്കുകയും 'Blastar' എന്ന പേരില്‍ ഒരു വീഡിയോ ഗെയിം നിർമ്മിയ്ക്കുകയും ചെയ്തു. ഇത് 500 ഡോളറിന് PC and Office Technology magazine ന് വിറ്റു.
കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ഇലോൺ മസ്‌ക് (Elon Musk) സിപ്പ് 2 (Zip2) എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു, . പിന്നീട് 1999 ൽ 307 മില്യൺ ഡോളറിന് കോമ്പാക് (Compaq)ആ കമ്പനി സ്വന്തമാക്കി.
1999 ൽ ഇലോൺ മസ്‌ക് (Elon Musk) ഒരു ഓൺലൈൻ ബാങ്ക് എക്സ്.കോം (X.com) സ്ഥാപിച്ചു, അത് പിന്നീട് 2000 ൽ PayPalന്‍റെൻറെ ഭാഗമായി. ഒടുവിൽ, 2002 ൽ 1.5 ബില്യൺ ഡോളറിന് eBay, PayPal വാങ്ങി. പിന്നീട് 2002 ലാണ് SpaceX സ്ഥാപിക്കുന്നത്.
ടെസ്‌ലയ്ക്ക് മുന്‍പ് ഇലോൺ മസ്‌ക് (Elon Musk) നിരവധി നിരവധി കമ്പനികള്‍ സ്ഥാപിയ്ക്കുകയും മറിച്ചു വില്‍ക്കുക യും ചെയ്തു. Zip2, PayPal (X.com), The Musk Foundation, SpaceX, Tesla, SolarCity, OpenAI, Neuralink, The Boring Company, and Thud തുടങ്ങിയവ അവയില്‍ ചിലതാണ്.
ടെസ്‌ല മോട്ടോഴ്‌സിൽ ചെയർമാനും പ്രൊഡക്റ്റ് ആർക്കിടെക്റ്റുമായി ചേർന്ന ഇലോൺ മസ്‌ക് (Elon Musk) പിന്നീട് 2008 ൽ ആ കമ്പനിയുടെ CEO ആയി.