Happy Birthday Kareena Kapoor: കുടുംബ ജീവിതം ആസ്വദിക്കുന്ന കരീന കപൂര്‍, Family Photos കാണാം

Tue, 21 Sep 2021-4:53 pm,

ബോളിവുഡ് താരം കരീന കപൂര്‍ തന്‍റെ 41ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി  താരം കുടുംബത്തോടൊപ്പം മാലിദ്വീപിലാണ്.   

നാല് തലമുറകളായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന  കപൂര്‍ കുടുംബത്തില്‍പ്പെട്ടയാളാണ് കരീന കപൂര്‍. നടി കരിഷ്മ കപൂറിന്‍റെ അനുജത്തിയും അഭിനേതാക്കളായ രൺധീർ കപൂറിന്‍റെയും ബബിത കപൂറിന്‍റെയും ഇളയ മകളുമാണ്  കരീന കപൂർ.

പ്രശസ്ത ഹിന്ദി സിനിമാ താരവും  മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും നവാബുമായ മൻസൂർ അലി ഖാന്‍ പട്ടൗഡിയുടെ മകന്‍  സൈഫ്  അലി ഖാനാണ്  കരീനയുടെ ഭര്‍ത്താവ്.  

 

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കരീന കപൂര്‍  നടന്‍ സൈഫ് അലി ഖാനെ  വിവാഹം കഴിച്ചത്.   2012 ഒക്ടോബർ 16 നായിരുന്നു വിവാഹം. വിവാഹിതയാകുമ്പോള്‍  താരം തന്‍റെ  അഭിനയ ജീവിതത്തിൽ ഏറ്റവും ഉന്നതിയിലായിരുന്നു.

വിവാഹശേഷവും സിനിമകളില്‍ സജീവമായ കരീന രണ്ട് കുട്ടികളുടെ അമ്മയാണ്.   തൈമൂർ അലി ഖാനും ജഹാംഗീർ അലി ഖാനും സോഷ്യല്‍ മീഡിയയില്‍ താരമാണ്.  

മാലദ്വീപ് ബീച്ചിൽ നിന്നുള്ള മനോഹരമായ ഒരു കുടുംബ ഫോട്ടോ കരീന കപൂർആരാധകര്‍ക്കായി പങ്കുവച്ചു.  ഭർത്താവ്  സൈഫ് അലി ഖാനും കുട്ടികളായ തൈമൂർ, ജെഹ് എന്നിവരോടൊപ്പം ആഹ്ലാദകരമായ സമയം പങ്കിടുകയാണ് കരീന 

അതിശയകരമായ കരിയറും വ്യക്തിഗത ജീവിതവും ആഗ്രഹിക്കുന്ന ഇന്നത്തെ യുവ നടിമാർക്ക്  കരീന എന്നും പ്രചോദനമാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link