Happy Birthday Katrina Kaif: നാൽപ്പതാം പിറന്നാൾ ആഘോഷിച്ച് കത്രീന കൈഫ്- ചിത്രങ്ങൾ
ബൂം (2003) എന്ന ചിത്രത്തിലൂടെയാണ് കത്രീന ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.
ഒരു അഭിമുഖത്തിൽ തന്റെ ഫിലിമോഗ്രാഫിയിൽ നിന്ന് ഈ ചിത്രം മായ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു.
രജ്നീതി, സീറോ, ന്യൂയോർക്ക്, ഭാരത്, ടൈഗർ ഫ്രാഞ്ചൈസിയിലെ ആക്ഷൻ സീക്വൻസുകൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഈ വർഷം കത്രീനയ്ക്ക് 40 വയസ്സ് തികയുകയാണ്. ബോളിവുഡിൽ രണ്ട് പതിറ്റാണ്ടിന്റെ വിജയകരമായ കരിയറും നടി സ്വന്തമാക്കി.
കരിയറിലെ തുടക്ക കാലത്ത് ഗോസിപ്പുകളും വിവാദങ്ങളും നടിയെ വലച്ചിരുന്നു. അതിനാൽ തന്നെ സ്വകാര്യതയ്ക്ക് താരം ഇന്ന് വലിയ പ്രാധാന്യം നൽകുന്നു.
സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുമായുള്ള പ്രണയമാണ് കത്രീനയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചത്. കഴിഞ്ഞ വർഷമാണ് കത്രീന കൈഫ് - വിക്കി കൗശൽ വിവാഹം നടന്നത്.
ഫോൺ ഭൂത് ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മെറി ക്രിസ്മസ്, ടൈഗർ 3 ഉൾപ്പെടെയുള്ള സിനിമകൾ പുറത്തിറങ്ങാനുണ്ട്.