CM Pinarayi Vijayan Birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ- ചിത്രങ്ങൾ

Wed, 24 May 2023-10:39 am,

മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ആണ് ഇന്ന്.

വീട്ടിൽ മധുരവിതരണം ഉണ്ടാകുന്നതൊഴികെ ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല.

 

1945 മേയ് 24ന് തലശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച പിറന്നാൾ ആശംസകളിൽ കുറിച്ചത്.

കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്. എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊവിഡും മാത്രമല്ല ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്. കേരളത്തിന്റെ ക്യാപ്റ്റന് ജന്മദിനാശംസകൾ എന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പിറന്നാൾ ആശംസ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link