Happy Birthday Ranbir Kapoor: രൺബീർ കപൂര്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങള്‍ ഇവയാണ്... !
രൺബീറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് Wake Up Sid. 2009 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. Ayan Mukerji സംവിധാനം ചെയ്ത ചിത്രത്തില്‍ കൊങ്കോണ സെൻ ശര്‍മയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
പ്രേക്ഷകരുടെ ഏറെഇഷ്ടവും പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു Barfi. ബർഫിയിൽ ഇലിയാന ഡിക്രൂസും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Anurag Basu സംവിധാനം ചെയ്ത ഈ ചിത്രം 2012 ലാണ് പുറത്തിറങ്ങിയത്.
നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു Rockstar. രൺബീറിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. Imtiaz Ali സംവിധാനം ചെയ്ത ചിത്രത്തിൽ നർഗീസ് ഫക്രിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇത് 2011 ൽ പുറത്തിറങ്ങി
ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ സംഭാവബഹുലമായ ജീവിതത്തെ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു Sanju. ചിത്രത്തിലെ രൺബീറിന്‍റെ പ്രകടനം ഏറെ ആരാധക പ്രശംസ നേടി. Rajkumar Hirani സംവിധാനം ചെയ്ത ചിത്രത്തിൽ സോനം കപൂർ, മനീഷ കൊയ്‌രാള, വിക്കി കൗശൽ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
വേറിട്ട ഒരു Love Story അതായിരുന്നു Ae Dil Hai Mushkil എന്ന ചിത്രം. ഐശ്വര്യ റായ് ബച്ചനൊപ്പം രൺബീർ അഭിനയിച്ചതുകൊണ്ടും ഈ ചിത്രം ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അനുഷ്‌ക ശർമ്മയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. Karan Johar സംവിധാനം ചെയ്ത ഈ ചിത്രം 2016 ക=ലാണ് ൽ പുറത്തിറങ്ങിയത്.
യുവതലമുറയുടെ പ്രണയവും സൗഹൃദവും വിളിച്ചോതിയ ചിത്രമായിരുന്നു Yeh Jawaani Hai Deewani. കൂടാതെ, ഈ ചിത്രത്തില്‍ ദീപിക പദുക്കോൺ, ആദിത്യ റോയ് കപൂർ, കൽക്കി കൊച്ച്ലിൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ ഇത് സംവിധാനം ചെയ്തത് Ayan Mukerji ആണ്