Happy Birthday Rekha: കാഞ്ചീപുരം മുതല്‍ ബനാറസി വരെ, സില്‍ക്ക് സാരിയില്‍ ദേവിയെപ്പോലെ രേഖ, ചിത്രങള്‍ കാണാം
അഭിനയം പോലെ തന്നെ രേഖയ്ക്ക് പ്രിയമാണ് സാരി. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളുടെ വന്‍ ശേഖരമാണ് രേഖയ്ക്കുള്ളത്. അതിമനോഹരമായ സിൽക്ക് സാരിയിൽ താരം എപ്പോഴും കാണപ്പെടുന്നതിനാൽ രേഖയുടെ സാരി ശേഖരം ഒന്ന് കാണേണ്ടത് തന്നെയാണ്....
ദക്ഷിണേന്ത്യന്‍ കാഞ്ചീപുരം മുതല്‍ ഉത്തരേന്ത്യന്‍ ബനാറസി വരെ, സാരിയില്‍ രേഖയുടെ Diva Look ആരാധകര്‍ എന്നും അമ്പരപ്പോടെ നോക്കിക്കാണുന്ന ഒന്നാണ്.
1969 ൽ അരങ്ങേറ്റം കുറിച്ച നടി, തന്‍റെ നീണ്ട കരിയറിൽ നടിയായും നര്‍ത്തകിയായും ചിലപ്പോള്‍ ഗായികയായും പേരെടുത്തു.
ദേശീയ ചലച്ചിത്ര അവാർഡ്, പത്മശ്രീ തുടങ്ങിയ അഭിമാനകരമായ നിരവധി അവാർഡുകൾ രേഖയെ തേടിയെത്തിയിട്ടുണ്ട്. സില്‍ക്ക് സാരിയണിഞ്ഞ് പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുക എന്നത് രേഖ തന്‍റെ തനതു ശൈലിയാക്കി മാറ്റിയിരിയ്ക്കുകയാണ്.
സിനിമയും അഭിനയവും ഒപ്പം വിവാദങ്ങളും എന്നും രേഖയുടെ കൂടെപ്പിറപ്പാണ്. അമിതാഭ് ബച്ചനും രേഖയും അവരുടെ തിരശീലയ്ക്ക് പിന്നിലെ പ്രണയവും എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്...