Happy Birthday Sanju Samson : ശ്രീശാന്തിന് ശേഷം ഇന്ത്യൻ ജേഴ്സി അണിയുന്ന മലയാളി താരം, അറിയാം കേരളത്തിന്റെ ആഭിമാന താരം സഞ്ജു സാംസണിന്റെ നേട്ടങ്ങൾ

Thu, 11 Nov 2021-11:59 am,

രാജ്യാന്തര ക്രിക്കറ്റ് ഇന്ത്യക്കായി മലയാളികൾ ഇറങ്ങുന്നത് വളരെ വിരളമായി ഒരു കാഴ്ചയാണ്. മലയാളികൾക്കിടിയിൽ ഫുട്ബോളിനോടൊപ്പം ക്രിക്കറ്റിന് സ്ഥാനം നൽകിയ ശ്രീശാന്തിന് പിന്നാലെ ഒന്നും കൂടി സ്ഥാനം ഊട്ടിഉറപ്പിക്കുകയായിരുന്നു സഞ്ജു സാംസൺ. ഇന്ന് താരം തന്റെ 27-ാം ജന്മദിനം ആഘോഷിക്കുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്ത പുല്ലുവിളയിൽ ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച താരം 2013ലെ ഐപിഎൽ സീസണോടെയാണ് താരത്തിന് ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കുന്നത്. ഇവയാണ് കഴിഞ്ഞ് 8 വർഷമായിട്ടുള്ള മലയാളത്തിൽ നേട്ടങ്ങൾ

ആഭ്യന്തര ക്രിക്കറ്റ് മത്സരമായ വിജയ് ഹസാരയിൽ ഒരു ഇന്നിങ്സിൽ 200 റൺസ് നേടിയ  ഏക വിക്കറ്റ് കീപ്പർ ബാറ്റസ്മാനാണ് സഞ്ജു.

ഐപിഎല്ലിൽ മൂന്നോ അതിൽ അധികമോ സെഞ്ചുറിയുള്ള 2 ഇന്ത്യൻ താരങ്ങളിൽ ഒരാൾ. ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി.

രാജ്യാന്തര ക്രിക്കറ്റിൽ മികച്ച ഒരു കരിയർ റിക്കോർഡ് താരത്തിന് നേടാൻ സാധിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലും സഞ്ജുവിനുള്ള മാർക്കറ്റ് വളരെ മൂല്യമേറിയതാണ്.

നിലവിൽ സഞ്ജു സാംസണിന്റെ കീഴിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ പ്രീ-ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link