Happy Birthday Sourav Ganguly: ക്രിക്കറ്റിലും പ്രണയത്തിലും ഒരേപോലെ ഹിറ്റ്, ദാദയുടെ പ്രണയകഥ super hit
സൗരവ് ഗാംഗുലിയും (Sourava Ganguly) ഡോണയും (Dona) കുട്ടിക്കാലത്ത് അയൽവാസികളായിരുന്നു. എന്നാല്‍ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നില്ല. എന്നാൽ സൗരവും ഡോണയും പരസ്പരം അടുത്തു. ഇരുവരും സുഹൃത്തുക്കളായിത്തീർന്നു, ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
പ്രണയം മൂത്തതോടെ 1996 ൽ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനുമുന്‍പായി വിവാഹം കഴിയ്ക്കാന്‍ സൗരവ് ഡോണയോട് നിർദ്ദേശിച്ചു. ഇരുവരും രഹസ്യമായി 1996 ഓഗസ്റ്റ് 12 ന് വിവാഹിതരായി. വിവാഹശേഷം സൗരവ് ഗാംഗുലി ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെട്ടു. എന്നാല്‍, വിവാഹ വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായി. ഒടുവില്‍ ഇരുവരുടെയും പ്രണയത്തിനു മുന്‍പില്‍ ഇരു വീട്ടുകാരും മുട്ടുകുത്തി....!!
എന്നാല്‍, അടുത്ത വർഷം, അതായത് 1997 ഫെബ്രുവരി 21 ന് സൗരവ് ഗാംഗുലിയും ഡോണയും വീണ്ടും പൂര്‍ണ്ണ ആചാരപ്രകാരം വിവാഹിതരായി. 2001 ൽ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു.
തന്‍റെ പ്രണയ ജീവിതത്തിനുപുറമെ, കളിയിലും Successfulആയിരുന്നു ഗാംഗുലി. 1996 ൽ ലോർഡ്‌സ് ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്‍റെ കരിയർ ആരംഭിച്ച ഗാംഗുലി അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയിരുന്നു.
നിരവധി റെക്കോർഡുകൾ ഗാംഗുലിയ്ക്ക് സ്വന്തമാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 6,000 റൺസ് പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയില്‍ ഗംഗുലി അഞ്ചാം സ്ഥാനത്താണ്. 147 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 6,000 റൺസ് ഗാംഗുലി നേടി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജോഡികള്‍ എന്ന ലോക റെക്കോർഡ് സൗരവ് ഗാംഗുലിയും സച്ചിൻ തെണ്ടുൽക്കറും സ്വന്തമാക്കി. .176 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 8227 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത് .