Happy Birthday Suriya Sivakumar: `നടിപ്പിൻ നായകന്` ഇന്ന് പിറന്നാൾ; സൂര്യയുടെ 5 ചലഞ്ചിംഗ് ചിത്രങ്ങൾ
കഥാപാത്രങ്ങളുടെ പെർഫെക്ഷനായി ഏതറ്റം വരെയും സൂര്യ പോകാറുണ്ട്. അഭിനയ പ്രാധാന്യമുള്ള റോളുകൾ തിരഞ്ഞെടുക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഗജിനി, സുരരൈ പോട്ര്, വാരണം ആയിരം, ജയ് ഭീം, വിക്രം, കങ്കുവ തുടങ്ങിയ ചിത്രങ്ങൾ വളരെ ചലഞ്ചിംഗ് ആയിട്ടുള്ളതാണ്.
ഗജിനി - എ.ആർ മുരുകദോസ് സംവിധാനം ചെയ്ത് 2005 സെപ്റ്റംബർ 29 ന് പുറത്തിറങ്ങിയ ചിത്രമാണ് ഗജിനി. സൂര്യ അഥുവരെ ചെയ്യാത്ത വളരെ ചലഞ്ചിംഗ് ആയിട്ടുള്ള ഒരു റോൾ ആയിരുന്നു ഗജിനിയിലേത്. അസിൻ, നയൻതാര എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിൽ ചിത്രം കാണാൻ സാധിക്കും.
വാരണം ആയിരം - ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2008 നവംബറിൽ റിലീസ് ചെയ്ത ചിത്രമാണ് വാരണം ആയിരം. ഡബിൾ റോളിലാണ് സൂര്യ ഇതിൽ അഭിനയിച്ചിരിക്കുന്നത്. സമീറ റെഡ്ഡി, ദിവ്യ സ്പന്ദന, സിമ്രാൻ ബഗ്ഗ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
സുരരൈ പോട്ര് - സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിൽ സൂര്യ നായകനായി 2020-ൽ പുറത്തിറങ്ങിയ ചിത്രമാണ് സുരരൈ പോട്ര്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
ജയ് ഭീം - ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് 2 ഡി എന്റർടെയ്ൻമെന്റിന് കീഴിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ജയ് ഭീം. 2021ൽ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ സൂര്യ, ലിജോമോൾ ജോസ്, മണികണ്ഠൻ എന്നിവർക്കൊപ്പം രജിഷ വിജയൻ, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, റാവു രമേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനെതിരായ പോലീസ് പക്ഷപാതവും ഭരണകൂട അക്രമവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ആമസോൺ പ്രൈമിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
വിക്രം - ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച് 2022ൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. ചിത്രത്തിൽ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിലെത്തിയ സൂര്യയുടെ ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കങ്കുവ - സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോൾ ഇന്റർനെറ്റില് തരംഗമായിക്കൊണ്ടിരിക്കുകയാണ്.