Eid Al Fitr 2022 Wishes : നാളെ ഈദുൽ ഫിത്വർ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്.
സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ ഞായറാഴ്ച അറിയിച്ചിരുന്നു.
ഈദുൽ ഫിത്വർ എന്നാൽ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അർത്ഥമാക്കുന്നത്.
വിശുദ്ധ റമസാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് റംസാൻ മാസത്തിന് പിന്നിലുള്ള വിശ്വാസം
നോമ്പിന്റെ അവസാനത്തെ കൂടിയാണ് ഈദുൽ ഫിത്വർ സൂചിപ്പിക്കുന്നത്