Hardik Pandya Divorce: ഹാർദ്ദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണം ഇതോ? സൂചനകൾ പുറത്ത്
ഹാർദിക് ക്രിക്കറ്റിന് പ്രാധാന്യം നൽകുമ്പോൾ അദ്ദേഹം കുടുംബത്തിന് അത്രത്തോളം പ്രാധാന്യം നൽകുന്നില്ലെന്നതാണ് ഒരു പ്രധാന കാരണമെന്ന് സൂചനകളുണ്ട്. ഇത് കാലക്രമേണ നടാഷയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.
നടാഷ ഇന്ത്യയിൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ഹാർദിക് നടാഷയുടെ നാടായ സെർബിയയിൽ ചെലവഴിച്ചു. ഇതും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
ഹാർദിക് പാണ്ഡ്യ ഇന്ത്യയിൽ ജനിച്ചു വളർന്നപ്പോൾ നടാഷ സെർബിയയിലാണ് ജനിച്ചു വളർന്നത്. ഇരുവരുടെയും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങൾ ദാമ്പത്യ ജീവിതത്തിൽ ചില വെല്ലുവിളികൾ ഉയർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
കുഞ്ഞ് ജനിച്ചതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിലും പ്രണയത്തിലുമെല്ലാം ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. കൂടാതെ ഇരുവരും തമ്മിൽ അടിക്കടി വഴക്കുകളും പതിവായിരുന്നുവെന്ന് സൂചനകളുണ്ട്.
ഹാർദിക്കും നടാഷയും തങ്ങളുടെ മകൻ അഗസ്ത്യയുടെ ഭാവി മുന്നിൽ കണ്ടാണ് വിവാഹമോചനം നേടാൻ തീരുമാനിച്ചത്. അതേസമയം, മകനെ ഒരുമിച്ച് വളർത്താൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
നടാഷ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ മുതലാണ് ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ഉടലെടുത്തത്. മാത്രമല്ല നടാഷ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു.