Harvest Moon: ഇന്ന് രാത്രിയില്‍ ആകാശത്ത് കാണാം ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പർമൂൺ!!

Thu, 28 Sep 2023-11:25 am,

എല്ലാ വാന നിരീക്ഷകര്‍ക്കും ഒരു അപൂര്‍വ്വ സംഭവത്തിന്‌ സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ് സെപ്റ്റംബര്‍ 28 ന്. അതായത്, ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണ്‍ ആകാശത്ത് കാണപ്പെടും.  ഈ സൂപ്പര്‍ മൂണ്‍ ഹാർവെസ്റ്റ് മൂണ്‍ (Harvest Moon) എന്നാണ് അറിയപ്പെടുന്നത്.  

എപ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്? (When Super Moon appears?)

ചന്ദ്രൻ അതിന്‍റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് സൂപ്പർമൂണുകൾ സംഭവിക്കുന്നത്, ഇത് ചന്ദ്രനെ കൂടിയ വലുപ്പത്തിലും പ്രകാശത്തിലും കാണുവാന്‍ സാധിക്കുന്നു.  

2023ൽ നാല് സൂപ്പർമൂൺ

വ്യാഴാഴ്‌ചത്തെ സൂപ്പർമൂൺ 2023 ലെ സൂപ്പർമൂൺ പരമ്പരയിലെ അവസാനത്തേതാണ്. കഴിഞ്ഞ ആഗസ്റ്റ്‌ 30 നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമായത്

സൂപ്പർമൂണുകളും അവയുടെ പേരും, പ്രത്യേകത എന്താണ്? 

ഓരോ സൂപ്പർമൂണുകള്‍ക്കും അതിന്‍റേതായ തനതായ പേരുകള്‍ നല്‍കിയിട്ടുണ്ട്. ജൂലൈ മാസത്തില്‍ കാണപ്പെട്ട സൂപ്പര്‍ മൂണ്‍ ബക്ക് മൂൺ എന്നാണ് അറിയപ്പെടുന്നത്. ആഗസ്റ്റിലെ ആദ്യത്തെ സൂപ്പര്‍ മൂണ്‍  സ്റ്റർജൻ മൂൺ എന്നും  ആഗസ്റ്റ്‌ മാസത്തില്‍ രണ്ടാമത് കാണപ്പെട്ട സൂപ്പര്‍ മൂണിനെ സൂപ്പര്‍ ബ്ലൂ മൂൺ എന്നും സെപ്റ്റംബറിലെ സൂപ്പര്‍ മൂണിനെ ഹാർവെസ്റ്റ് മൂണ്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്.  

സൂപ്പര്‍ ബ്ലൂ മൂണ്‍ 

കഴിഞ്ഞ ആഗസ്റ്റ്‌ 30 നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമായത്. ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.  സാധാരണഗതിയിൽ, ഏകദേശം 30 ദിവസത്തിലൊരിക്കൽ പൂർണ്ണ ചന്ദ്രനെ കാണുവാന്‍ സാധിക്കും. അതായത് മാസത്തില്‍ ഒന്ന്. എന്നാല്‍ ചില മാസങ്ങളില്‍ മാസത്തില്‍ രണ്ട് പൗർണ്ണമികൾ ഉണ്ടാകുമ്പോൾ രണ്ടാമത് കാണപ്പെടുന്ന ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link