Kidney Health: വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
ബ്ലൂബെറി - ബ്ലൂബെറിയിൽ ആന്റി ഓക്സിഡന്റുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ സോഡിയം കുറവാണ്. അതിനാൽ ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ബെസ്റ്റാണ്.
ആപ്പിൾ - ആപ്പിളിൽ ഫൈബറും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്.
മുട്ട - പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്.
മഞ്ഞൾ - മഞ്ഞളിലെ കുർക്കുമിൻ വൃക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
വെളുത്തുള്ളി - ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി വൃക്കകളുടെ ആരോഗ്യത്തിന് ബെസ്റ്റാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)