Hypertension: ഹൈപ്പർടെൻഷൻ കുറയ്ക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
ആപ്പിൾ - ലയിക്കുന്ന നാരുകളാണ് ആപ്പിളിലുള്ളത്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ബ്രൊക്കോളി - ബ്രൊക്കോളിയിൽ ധാരാളം ഫ്‌ളേവനോയിഡുകളും നൈട്രിക് ഓക്‌സൈഡും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ധാന്യങ്ങൾ - കൂടുതൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഹൈപ്പർടെൻഷനെ നിയന്ത്രിക്കാനാകും.
ഇലക്കറികൾ - പച്ച ഇലക്കറികളിൽ മഗ്നീഷ്യത്തിൻ്റെ അളവ് കൂടുതലാണ്. മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)