Heart Health: ഹൃദയത്തെ കാക്കാൻ..! ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഇവ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള നാരുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഈ പഴങ്ങൾ കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തും.
മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദയത്തെ വളരെ ആരോഗ്യകരമായി നിലനിർത്തുന്നു.
ധാന്യങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ധാന്യങ്ങളിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ധാന്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.
നട്‌സിലും ബീൻസിലും പ്രോട്ടീൻ, നാരുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കാൽസ്യം, പ്രോബയോട്ടിക്സ് എന്നിവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പേശികളെ ബലപ്പെടുത്തുന്നു. കാൽസ്യം എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.