HBD Rambha: 29 വർഷത്തിനിടെ രംഭയ്ക്ക് ഉണ്ടായ മാറ്റം, ഇപ്പോഴത്തെ അവരുടെ ജീവിതം, അറിയാം..

Sat, 05 Jun 2021-11:06 pm,

1995 ൽ പുറത്തിറങ്ങിയ ജല്ലാദ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ശേഷം ഡാൻ‌വീർ, ജംഗ്, കഹാർ, ജുഡ്വ, സജ്‌ന, ഗർവാലി ബഹർവാലി, ബന്ദൻ, മെയിൻ തേരേ പ്യാർ മേൻ പഗൽ, ക്രോദ്, ബേറ്റി നമ്പർ വൺ, ദിൽ ഹായ് ദിൽ മെയിൻ, പ്യാർ ദിവാന ഹോട്ട ഹായ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

സൽമാൻ ഖാന്റെ 'Judwaa' എന്ന സിനിമയാണ് ഇന്നും രംഭയെക്കുറിച്ചുള്ള ഓർമ്മ തരുന്നത്. എന്നാൽ സൽമാനെ കൂടാതെ ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ് കുമാർ, രജനീകാന്ത്, ഗോവിന്ദ, അജയ് ദേവ്ഗാൻ, മിഥുൻ ചക്രവർത്തി എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 

ഒരിക്കൽ രംഭയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് ഒരു ശ്രുതി ഉയർന്നിരുന്നു.  എന്നാൽ ഇതിന് ശേഷം രംഭ വെളിപ്പെടുത്തിയിരുന്നു അവർ സെറ്റിൽ വച്ച് ബോധരഹിതയാകുകയും അതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതാണെന്ന്.  താനൊരിക്കലും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. 

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 1976 ജൂൺ 5 നാണ് രംഭ ജനിച്ചത്. രംഭയുടെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ബോളിവുഡിൽ നിന്നും പെട്ടെന്നാണ് രംഭ അപ്രത്യക്ഷയായത്.

കുറച്ചുകാലം ജോലി ചെയ്തശേഷം രംഭ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയും 2010 ൽ ബിസിനസുകാരനായ ഇന്ദ്രൻ പദ്മനാഥനെ വിവാഹം കഴിക്കുകയും ചെയ്തു. 

40-ാം വയസ്സിൽ അമ്മയായപ്പോൾ രംഭ വീണ്ടും ശ്രദ്ധേയയായി. രണ്ട് വർഷം മുമ്പ് സെപ്റ്റംബർ 23 നാണ് രംഭ ഒരു മകനെ പ്രസവിച്ചത്. ഇത് രംഭയുടെ മൂന്നാമത്തെ കുട്ടിയാണ്. നേരത്തെ രംഭയ്ക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.

ചില ആളുകൾ രംഭയെ ദിവ്യഭാരതിയുടെ രൂപഭാവം എന്നും വിളിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link