Headache: തലവേദനകൊണ്ട് വലഞ്ഞോ... എന്താണ് ഈ തലവേദനയ്ക്ക് പിന്നിലെ കാരണം?

Wed, 19 Oct 2022-10:22 am,

ടെൻഷൻ മൂലം ഉണ്ടാകുന്ന തലവേദനയാണ് കൂടുതൽ പേർക്കും ഉണ്ടാകുന്നത്. ഈ തലവേദന മൂലം രോഗിക്ക് നെറ്റിയിൽ സമ്മർദ്ദവും വേദനയും അനുഭവപ്പെടുന്നു. വേദന 30 മിനിറ്റ് മുതൽ മണിക്കൂറുകളോളം നീണ്ടുനിൽക്കും. മിക്കപ്പോഴും ഈ തലവേദന ഉണ്ടാകുന്നത് സമ്മർദ്ദം മൂലമാണ്. മാനസിക സമ്മർദ്ദവും ശാരീരികമായ ക്ഷീണവും തലവേദനയ്ക്ക് കാരണമാകാം. മാനസിക പിരിമുറുക്കം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം ടെൻഷൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാം.

മൈഗ്രേൻ തലവേദന തലയുടെയും കഴുത്തിന്റെയും ഒരു വശത്ത് ശക്തമായ വേദന അനുഭവപ്പെടുന്നതാണ്. ഈ വേദന മൂന്ന് മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കും. മൈഗ്രേൻ തലവേദന അനുഭവിക്കുന്ന രോഗികൾക്ക് ഓക്കാനം, ഛർദ്ദി, ശബ്ദത്തോടും പ്രകാശത്തോടുമുള്ള സംവേദനക്ഷമത എന്നിവയും അനുഭവപ്പെടാം.

ഒരു ദിവസം ഒന്നിലധികം തവണ വരുന്നതാണ് ക്ലസ്റ്റർ തലവേദന. ഈ തലവേദനയിൽ രോഗിക്ക് കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് വേദന അനുഭവപ്പെടുന്നു. വേദനയുടെ ഫലമായി രോഗിുയുടെ കണ്ണുകൾ ചുവപ്പ് നിറത്തിൽ കാണപ്പെടും. കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ, ഈ തലവേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും.

സൈനസ് തലവേദനയുടെ പ്രധാന കാരണം സൈനസൈറ്റിസ് ആണ്. സൈനസുകളിൽ വീക്കം സംഭവിച്ചാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. തലയിലെ പൊള്ളയായ ഇടങ്ങളാണ് സൈനസുകൾ. അണുബാധയുടെയോ മറ്റ് തടസ്സങ്ങളുടെയോ ഫലമായി സൈനസ് വീക്കം സംഭവിക്കാം. ഇത് സൈനസ് തലവേദനയിലേക്ക് നയിക്കുന്നു. സൈനസ് തലവേദനയിൽ, മൂക്കിന് ചുറ്റും വേദന അനുഭവപ്പെടുന്നു. നെറ്റിയിലും കണ്ണുകൾക്ക് പിന്നിലും സൈനസുകൾ കാണാം. തൽഫലമായി, ഈ പ്രദേശങ്ങളിലെല്ലാം രോഗിക്ക് വേദന അനുഭവപ്പെടുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link