Health benefits lime: ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നാരങ്ങയുടെ പങ്ക്; അറിയാം നാരങ്ങയുടെ അത്ഭുത ഗുണങ്ങൾ
ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കഴിക്കുന്നത് മികച്ച ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. ഒരു നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അമിതവണ്ണം കുറയാൻ സഹായിക്കും.
ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കും.
ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാരങ്ങ മികച്ചതാണ്.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
വൈറ്റമിൻ കുറവ് മൂലമുള്ള ഉന്മേഷക്കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ നാരങ്ങ നീര് കുടിക്കുന്നത് നല്ലതാണ്. നാരങ്ങയിലെ പെക്റ്റിൻ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും.