Cheese: നിരവധിയാണ് ചീസിന്റെ ​ഗുണങ്ങൾ... അറിയാം ചീസിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Thu, 17 Nov 2022-6:17 pm,

ഓരോ ദിവസവും ഏകദേശം രണ്ട് ഔൺസ് ചീസ് (ഒരു ഔൺസ് ഒരു ഇഞ്ച് ക്യൂബിന് തുല്യമാണ്) കഴിക്കുന്നവരിൽ ഹൃദ്രോഗ സാധ്യത 18 ശതമാനം കുറഞ്ഞുവെന്നതാണ് ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ദിവസവും ഒന്നേമുക്കാൽ ഔൺസ് ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത എട്ട് ശതമാനം കുറയ്ക്കും. ദിവസവും ഏകദേശം മുക്കാൽ കപ്പ് തൈര് കഴിക്കുന്ന വ്യക്തികൾക്ക് പ്രമേഹത്തിനുള്ള അപകടസാധ്യത കുറവാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ദിവസേന രണ്ട് ഔൺസ് ചീസ് കഴിക്കുന്നത് 38 ശതമാനത്തോളം ആയുർദൈർഘ്യം വർധിപ്പിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തി.

ദിവസവും മിതമായ അളവിൽ ചീസ് കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോൾ നില കുറയ്ക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

60 വയസിന് മുകളിലുള്ള ആളുകളിൽ 12 ആഴ്ചത്തേക്ക് ദിവസവും ഒരു കപ്പ് റിക്കോട്ട ചീസ് കഴിക്കുന്നത് പേശികളുടെ വളർച്ചയും സന്തുലിതാവസ്ഥയും വർധിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link