Curry leaves: മുടിയുടെ ആരോഗ്യം മുതൽ കാൻസർ പ്രതിരോധം വരെ; കറിവേപ്പിലയുടെ അത്ഭുത ഗുണങ്ങൾ നിരവധി
കറിവേപ്പിലയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. മുടിയുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് കറിവേപ്പില നൽകുന്നത്.
കറിവേപ്പില കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രമേഹരോഗികൾക്ക് കറിവേപ്പില മികച്ചതാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കുന്നു.
കറിവേപ്പിലയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും.
നിങ്ങളുടെ ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യത കുറയ്ക്കും. ഇവയിൽ വൻകുടലിലെ കാൻസർ തടയാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കാനും ഓസ്റ്റിയോപെറോസിസിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.