Benefits Of Blueberries: ബ്ലൂബെറി കഴിക്കുന്നത് വഴി ലഭിക്കും നിരവധി ഗുണങ്ങൾ
ബ്ലൂബെറി കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തചംക്രമണം മികച്ചതാക്കാനും ഹൃദ്രോഗം, കാൻസർ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്ലൂബെറിയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്ലൂബെറിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
ബ്ലൂബെറിയിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് മസ്തിഷ്കത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ബ്ലൂബെറിയിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും. പതിവായി ബ്ലൂബെറി കഴിക്കുന്നത് കരളിൻറെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.