Healthy Breakfast: പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം... പാലും ഓട്സും കഴിക്കുന്നതിൻറെ ഗുണങ്ങൾ നിരവധി
ദിവസം മുഴുവൻ ഊർജം നിലനിർത്താൻ ആരോഗ്യകരമായ പ്രഭാത ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
രാവിലെ പാലും ഓട്സും കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. അവ എന്തെല്ലാമാണെന്ന് അറിയാം.
ഓട്സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പാലിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ഓട്സിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ഓട്സും പാലും കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മാക്രോ ന്യൂട്രിയൻറുകളും നൽകുന്നു.
ഓട്സിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)