വേനൽക്കാലത്ത് സ്ട്രോബെറി കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? അറിയാം സ്ട്രോബെറിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്
സ്ട്രോബറിയിൽ കലോറി വളരെ കുറവാണ്. ഈ പഴത്തിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് സ്ട്രോബറി. ഫോളിക് ആസിഡിന്റെ മികച്ച ഉറവിടം. പ്രകൃതിദത്ത ഫൈബറുകൾ കൊണ്ടും സമ്പന്നമാണ് സ്ട്രോബറി.
സ്ട്രോബെറിയുടെ ഗുണങ്ങൾ - ശരീരഭാരം നിയന്ത്രിക്കാൻ സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തെ എപ്പോഴും ആക്ടീവ് ആയിരിക്കാൻ സഹായിക്കും. നിർജ്ജലീകരണം തടയും. പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബറി മികച്ചതാണ്. ചർമ്മരോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സ്ട്രോബറി കഴിക്കുന്നതിലൂടെ കഴിയുന്നു.
സ്ട്രോബെറി എങ്ങനെ വളരെക്കാലം സൂക്ഷിക്കാം? - സ്ട്രോബെറി നന്നായി കഴുകി വൃത്തിയാക്കുക. അതിന്റെ മുകൾ ഭാഗത്തുള്ള ഇലകൾ കളയുക. വെള്ളം പോകും വരെ ഒരു പേപ്പർ ടവലിൽ വയ്ക്കുക. പിന്നീട് ബ്ലോ ഡ്രയർ ഏറ്റവും താഴ്ന്ന സെറ്റിംബ്സിൽ സജ്ജമാക്കി സ്ട്രോബെറി ഉണക്കുക. തുടർന്ന് അവയെ വീണ്ടും സീൽ ചെയ്യാവുന്ന പോളിബാഗിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.