Garlic: ഒരു അല്ലി വെളുത്തുള്ളി ദിവസവും കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ
ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ചെറുക്കാൻ വെളുത്തുള്ളി മികച്ചതാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു.
അല്ലിസിൻ എന്നറിയപ്പെടുന്ന സൾഫർ സംയുക്തത്തിൻറെ സമ്പന്നമായ ഉറവിടമാണ് വെളുത്തുള്ളി. ഇത് രോഗപ്രതിരോധ ശേഷി മികച്ചതാക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു. പ്രഭാത ഭക്ഷണത്തിന് മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളിയുടെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുകയും ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുകയും ചെയ്യുന്നു.
വെളുത്തുള്ളി വെറുംവയറ്റിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.