Mulethi For Weight Loss: ശരീരഭാരം കുറയ്ക്കാൻ ഇരട്ടിമധുരം ഇങ്ങനെ ഉപയോഗിക്കൂ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ് ഇരട്ടിമധുരം. ഇത് ലൈക്കോറൈസ് എന്നും അറിയപ്പെടുന്നു.
ഗ്രാമ്പൂ ചായയുമായി ചേർത്ത് ഇരട്ടിമധുരം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ഇരട്ടിമധുരം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി, കുടലിൻറെ ആരോഗ്യം മികച്ചതാകുകയും ദഹനം മികച്ചതാകുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ ഔഷധമാണ് ഇരട്ടിമധുരം. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു. കട്ടൻചായക്കൊപ്പം രാവിലെ ഇരട്ടമധുരം കഴിക്കുന്നത് ഗുണം ചെയ്യും.
ഇഞ്ചി ചായയുമായി ചേർത്ത് ഇരട്ടിമധുരം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇരട്ടിമധുരം ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് ആൻറി ഓക്സിഡൻറുകളാലും സമ്പന്നമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)