Health benefits of papaya: രുചിയിൽ മാത്രമല്ല ​ഗുണത്തിലും കേമനാണ് പപ്പായ

Sat, 04 Feb 2023-9:09 pm,

വിറ്റാമിനുകളായ സി, ഇ, ബീറ്റാ കരോട്ടിൻ പോലുള്ള കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പപ്പായ. ഈ ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പപ്പായയിൽ നാരുകളും ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാക്കി പപ്പായയെ മാറ്റുന്നു. പഴത്തിലെ ദഹന എൻസൈമുകൾ ദഹനം സു​ഗമമാക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നു.

ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിച്ച് അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

പപ്പായയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് അനുയോജ്യമായ ഭക്ഷണമാണ്. പപ്പായ കഴിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

 

പപ്പായ പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇത് ഹൃദയാരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link