Yogurt Benefits: പ്രോബയോട്ടിക്സ് സമ്പുഷ്ടം; അറിയാം തൈരിൻറെ ഗുണങ്ങൾ
തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രോബയോട്ടിക്സ് സമ്പുഷ്ടമായ ഇവ ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് ദഹനം മികച്ചതാക്കുന്നു.
തൈര് പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. ഇത് പേശികളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
തൈരിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
പ്രോട്ടീനും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തൈര് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
തൈരിലെ പ്രോബയോട്ടിക്സിനും ആൻറി ഓക്സിഡൻറുകൾക്കും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)